ഇന്ന് എല്ലാവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതിനായി പയറ്റിയ അടവുകളെല്ലാം പരാജയപ്പെട്ടവരാണ് നമ്മളില്‍ പകുതി ആളുകളും. എന്നാല്‍, നമ്മുടെ അടുക്കളയിലെ ഉള്ളിയുണ്ടെങ്കില്‍ മുടി കൊഴിച്ചില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാം.
ഉള്ളിയിലടങ്ങിരിക്കുന്ന സള്‍ഫര്‍ തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ശിരോചര്‍മ്മത്തിലുണ്ടാകുന്ന രോഗങ്ങളെ തടഞ്ഞ് മുടികൊഴിച്ചില്‍ അകറ്റാനും ഉള്ളി നീര് സഹായിക്കും. ഉള്ളിനീര് പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുന്നത് നല്ലതാണ്. ഇത് ഉള്ളിനീര് തലയോടില്‍ നന്നായി പിടിയ്ക്കുന്നതിന് സഹായിക്കും.
ഉള്ളി അല്ലെങ്കില്‍, സവാള തൊലി കളഞ്ഞതിന് ശേഷം ചെറുതായി മുറിക്കുക. ഈ കഷണങ്ങള്‍ മിക്‌സിയിലടിച്ച് നീര് പിഴിഞ്ഞെടുക്കാം. ഇത് ശിരോചര്‍മത്തില്‍ നന്നായി തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നു തവണ ചെയ്താല്‍, മുടി കൊഴിച്ചില്‍ അകന്ന് മുടി നന്നായി വളരും.
Post Your Comments