അഹമ്മദാബാദ്: പാർട്ടി വിട്ട കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനെതിരെ ആഞ്ഞടിച്ച് പാർട്ടി നേതൃത്വം. ഹാർദിക് വിശ്വസിക്കാൻ കൊള്ളാത്തവനും അവസരവാദിയും ആണെന്ന് പാർട്ടി വ്യക്തമാക്കി.
വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം സമുദായത്തെ ചതിച്ചവനാണ് ഹാർദിക് പട്ടേലെന്ന് ഗുജറാത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ ദേശീയ ഔദ്യോഗിക വക്താവുമായ ശക്തിസിംഗ് ഗോയൽ ആരോപിച്ചു. സംസ്ഥാന കോൺഗ്രസ് ഭാരവാഹിയായ രഘു ശർമ, ഹാർദിക്കിന് ബിജെപിയുമായി പിൻവാതിൽ ബന്ധമുണ്ടെന്നാണ് കുറ്റപ്പെടുത്തിയത്. തന്റെ പേരിൽ ചാർജ് ചെയ്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ വേണ്ടിയാണ് ഹാർദിക് ബിജെപിയുമായി ബന്ധം പുലർത്തിയിരുന്നത്.
രാഹുൽ ഗാന്ധി പാർട്ടിയിൽ കൊണ്ടു വന്ന ഹാർദിക് പട്ടേൽ, പരോക്ഷമായി രാഹുൽ ഗാന്ധിയേയും മറ്റുള്ള ഉന്നത നേതാക്കളെയും ഒന്നടങ്കം പരിഹസിച്ചു കൊണ്ടാണ് പാർട്ടി വിട്ടത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം മൊബൈൽ ഫോൺ നോക്കിയിരിക്കുകയാണെന്നും, ഗുജറാത്തിലെ കോൺഗ്രസിനോട് അവർക്ക് യാതൊരു താൽപര്യവുമില്ലെന്നും ഹാർദിക് പട്ടേൽ വ്യക്തമാക്കിയിരുന്നു.
Post Your Comments