ഹിന്ദുമതത്തിൽ ക്ഷേത്രമെന്ന് വിളിക്കാൻ ഒരു പാറയും ചെങ്കൊടിയും ഒരു മരവും മാത്രം മതിയെന്ന് ആക്ഷേപിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു അഖിലേഷിന്റെ പരിഹാസം. ഹിന്ദു ക്ഷേത്രങ്ങളെ ഒട്ടാകെ പരിഹസിച്ചുകൊണ്ട് അഖിലേഷ് നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. കാതലായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി വിഭജന രാഷ്ട്രീയം ഉപയോഗിക്കുകയും, ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുകയാണെന്നും യാദവ് ആരോപിച്ചു. സിദ്ധാർത്ഥനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളുടെ മതത്തിൽ, നിങ്ങൾ എവിടെയെങ്കിലും ഒരു കല്ല് വയ്ക്കുക, ഒരു മരത്തിന്റെ ചുവട്ടിൽ ചെങ്കൊടി വെക്കുക, നിങ്ങൾക്ക് അവിടെ ഒരു ക്ഷേത്രമുണ്ടാകും. ഹമാരേ ധരം (ഹിന്ദു ധരം) മേ യേ ഹൈ കഹിൻ ഭി പഥർ രഖ് ദോ, ലാൽ ഝന്ദ രഖ് ദോ പിപൽ കെ പെദ് കെ നീച്ചേ മന്ദിർ ബാൻ ഗയ’, അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാനത്ത് പണപ്പെരുപ്പം അതിന്റെ പാരമ്യത്തിലെത്തിയെങ്കിലും വ്യവസായികൾ ലാഭം കൊയ്യുകയാണെന്ന് എസ്.പി നേതാവ് ആരോപിച്ചു.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ബി.ജെ.പി ഒഴിഞ്ഞുമാറുകയാണെന്നും, സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയിൽ ബി.ജെ.പി-ആർ.എസ്.എസ് പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിദ്ധാർത്ഥനഗർ ഗ്രാമത്തിൽ നാട്ടുകാരും പോലീസ് സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ, ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് നിയമസഭയിലും താൻ ഈ വിഷയം ഉന്നയിക്കുമെന്ന് യാദവ് പറഞ്ഞു.
‘സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കേണ്ടത് ആവശ്യമാണ്. ഇല്ലെങ്കിൽ പോലീസ് വിഷയം ഒതുക്കി തീർക്കും. ഞാൻ വിഷയം സംസ്ഥാന നിയമസഭയിൽ ഉന്നയിക്കും. ആഭ്യന്തര സമ്പദ്വ്യവസ്ഥ തകർന്നു, പെട്രോൾ, ഡീസൽ, എൽ.പി.ജി, ഭക്ഷ്യ എണ്ണ, വൈദ്യുതി, അവശ്യവസ്തുക്കൾ എന്നിവയുടെ വില പലമടങ്ങ് വർദ്ധിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയും ചെറുകിട വ്യവസായങ്ങളെ ബാധിച്ചു’, അഖിലേഷ് യാദവ് ആരോപിച്ചു.
ഗോവധം ആരോപിച്ച് റെയ്ഡ് നടത്താൻ ഇസ്ലാംനഗർ ഗ്രാമത്തിൽ പോലീസ് സംഘം എത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് 50 കാരിയായ സ്ത്രീ മരിച്ചത്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതായി യാദവ് പറഞ്ഞു. ‘ചന്ദൗലിയിൽ, ഒരു സ്ത്രീ തൂങ്ങിമരിച്ചതായി പോലീസ് കഥയുണ്ടാക്കി. ലളിത്പൂരിൽ ഒരു ഇൻസ്പെക്ടർക്കെതിരെ ബലാത്സംഗ ആരോപണമുണ്ട്. വ്യാജ ഏറ്റുമുട്ടലുകളിൽ സംസ്ഥാനത്തെ പോലീസ് കുപ്രസിദ്ധമാണ്. പോലീസ് കസ്റ്റഡിയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു’, അദ്ദേഹം പറഞ്ഞു.
हमारे हिंदू धर्म में यह है कि कहीं पर भी पत्थर रख दो, एक लाल झंडा रख दो, पीपल के पेड़ के नीचे तो मंदिर बन गया: सपा प्रमुख अखिलेश यादव, अयोध्या pic.twitter.com/nt4GYgaNfu
— ANI_HindiNews (@AHindinews) May 18, 2022
Post Your Comments