ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ നടപ്പാതയുടെ കൈവരിയിലിടിച്ച് ലോറി കുടുങ്ങി. പാലത്തിൽ കുടുങ്ങിയ ലോറി നീക്കാനാകാത്തതിനെ തുടർന്ന്, ഗതാഗതം സ്തംഭിച്ചു.
കൂട്ടുപുഴ ഭാഗത്തു നിന്ന് വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് ചൊവ്വാഴ്ച രാവിലെ പാലത്തിൽ കുടുങ്ങിയത്. തുടർന്ന്, വൺവേ രീതിയിൽ വാഹനങ്ങൾ കടത്തി വിടുകയായിരുന്നു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറിയുടെ പിറകുവശത്ത ടയർ റോഡിനും പാലത്തിലെ നടപ്പാതയ്ക്കും ഇടയിലുള്ള കോൺക്രീറ്റ് കൈവരിയിൽ ഇടിക്കുകയായിരുന്നു.
Read Also : നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ലോറി നീക്കാനാവാത്ത അവസ്ഥയിലായിരുന്നു. തുടർന്ന്, ഇരിട്ടി ഭാഗത്തു നിന്ന് കൂട്ടുപുഴ-ഉളിക്കല്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളെ പഴയ പാലം വഴി തിരിച്ചു വിട്ടു. ഇരിട്ടി ടൗണിലേക്ക് വരേണ്ട വാഹനങ്ങളെ പുതിയ പാലത്തിന്റെ ഒരു വശത്ത് കൂടിയും കടത്തിവിട്ടു.
മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വൈകുന്നേരത്തോടെയാണ് അപകടത്തിൽപ്പെട്ട ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Post Your Comments