Latest NewsKeralaNews

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി

26കാരനായ യുവാവ് പെണ്‍കുട്ടിയെ ഒപ്പം താമസിപ്പിച്ചു, തന്നെ ചതിച്ച യുവാവിനെതിരെ പരാതിയുമായി പീഡനത്തിന് ഇരയായ യുവതി

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും, മുപ്പത് ലക്ഷം രൂപ തട്ടിയെടുത്തതായും യുവാവിനെതിരെ യുവതിയുടെ പരാതി. കണ്ണൂര്‍ ഏഴോം മൂലയിലെ മര്‍സൂക്കിന് എതിരെയാണ് കോഴിക്കോട് സ്വദേശിനിയായ യുവതി പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. പീഡനത്തിനും 30 ലക്ഷം രൂപ തട്ടിയെടുത്തതിനും പൊലീസ് യുവാവിനെതിരെ കേസ് എടുത്തു.

Read Also:‘സ്വകാര്യഭാഗങ്ങളിൽ മുളക്‌പൊടി സ്പ്രേ ചെയ്തു, അടിവയറ്റില്‍ ചവിട്ടി’: ശ്രീനിവാസൻ വധക്കേസിൽ ക്രൂര പീഡനങ്ങളെന്ന് എസ്ഡിപിഐ

ഗള്‍ഫില്‍ വെച്ച് പരിചയപ്പെട്ട 26കാരനായ യുവാവും പെണ്‍കുട്ടിയും പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും നാട്ടിലെത്തിയത്. തുടര്‍ന്ന്, യുവാവിന്റെ സ്ഥലമായ ഏഴോത്ത് വാടക വീട് എടുത്ത് താമസം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ, യുവാവ് തന്നെ ചതിച്ചുവെന്നാണ് യുവതി പറയുന്നത്. വയനാട്ടിലെ ഹോട്ടല്‍ മുറിയില്‍ വെച്ചും, വാടക വീട്ടില്‍ വെച്ചും പല തവണ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയില്‍ ഉള്ളത്. കൂടാതെ, തവണകളായി മുപ്പത് ലക്ഷം രൂപ തന്നില്‍ നിന്ന് വാങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button