ഡൽഹി: കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. സംസ്ഥാനത്തിനോടും ജനങ്ങളോടും യാതൊരു വിധ ഉത്തരവാദിത്വവും കോൺഗ്രസ് നേതൃത്വത്തിനില്ല എന്നാരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്.
‘ഗുജറാത്ത് കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ പറയുമ്പോൾ ഉന്നത നേതാക്കൾ മുഴുവൻ സ്വന്തം കയ്യിലുള്ള മൊബൈൽ ഫോൺ നോക്കി ഇരിക്കുകയാണ്. സംസ്ഥാനത്തിനോടും ജനങ്ങളോടും യാതൊരു വിധ ഉത്തരവാദിത്വവും അവർക്കില്ല. സംസ്ഥാന നേതൃത്വത്തിനാകട്ടെ, തങ്ങൾക്ക് കിട്ടുന്ന സാൻവിച്ച് ‘ചിക്കൻ സാൻവിച്ച്’ തന്നെയാണോ എന്ന് ഉറപ്പിക്കാനാണ് കൂടുതൽ ഉത്സാഹം’ രൂക്ഷമായ ഭാഷയിൽ ഹാർദിക് പട്ടേൽ പ്രതികരിച്ചു.
2019-ൽ, ഹാർദികിനെ കോൺഗ്രസിലേക്ക് കൊണ്ടു വന്നത് രാഹുൽ ഗാന്ധിയാണ്. രാഹുൽ ഗാന്ധിക്കെതിരെ തന്നെ, പരോക്ഷമായാണെങ്കിലും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന പരാമർശം നടത്തിയാണ് ഹാർദിക് പാർട്ടി വിട്ടു പോകുന്നത്.
Post Your Comments