പനാജി: ഗോവ ഇനി മുതൽ ആത്മീയ സാംസ്കാരിക ടൂറിസ്റ്റ് കേന്ദ്രമെന്ന് അറിയപ്പെടുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയിലെ ഗ്രാമങ്ങളിലുള്ള പള്ളികളും ക്ഷേത്രങ്ങളും സന്ദർശിക്കാനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സാവന്ത് ഇക്കാര്യം വ്യക്തമാക്കിയത്.
സൺ, സാൻഡ്, സീ ടൂറിസത്തിന്റെ പേരിലറിയപ്പെട്ടിരുന്ന ഗോവ ഇനി മുതൽ ആത്മീയതയുടെ പേരിൽ അറിയപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗോവയിൽ കുറേ നാളുകളായി മതസ്ഥാപനങ്ങൾ ബോധവൽക്കരണം നടത്തുന്നുണ്ടെന്ന് സാവന്ത് വ്യക്തമാക്കി.
പോർച്ചുഗീസ് ഭരണകാലത്ത് തകർക്കപ്പെട്ട ക്ഷേത്രങ്ങളും പൈതൃക കേന്ദ്രങ്ങളും പുതുക്കി പണിയുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനു വേണ്ടി ബജറ്റിൽ നിന്നും 20 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്ന് സാവന്ത് പറഞ്ഞു.
Post Your Comments