രാവിലെ വെറും വയറ്റില്‍ ചൂടു വെള്ളം കുടിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഒട്ടു മിക്ക ആളുകളും ഇന്നും തുടര്‍ന്ന് വരുന്ന ഒരു ശീലം കൂടിയാണ് വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത്. എന്നാല്‍, ആരെങ്കിലും രാവിലെ വെറും വയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിച്ചു നോക്കിയിട്ടുണ്ടോ?
മിക്കവര്‍ക്കും രാവിലെ ഉണര്‍ന്നാല്‍ ഒരു ബെഡ് കോഫി കിട്ടണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍, പലപ്പോഴും ശീലങ്ങള്‍ നമ്മുടെ ആരോഗ്യത്തെ നന്നായി ബാധിക്കുന്നു. ചായക്കോ, കോഫിക്കോ പകരം അല്‍പ്പം കുരുമുളക് പൊടി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ആരോഗ്യഗുണങ്ങളും ഏറെ ലഭിക്കും. എന്നാല്‍, നമുക്ക് അതിനെ കുറിച്ച് കൃത്യമായി അറിയില്ല എന്നതാണ് സത്യാവസ്ഥ.
Read Also : കൊച്ചി മെട്രോയുടെ ട്രെയിനുകളും സ്റ്റേഷനും വാടകയ്ക്ക്
കുരുമുളകിട്ട വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ്. ശരീരത്തിലെ ടോക്സിനുകളാണ് പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നതും ലിവറിന്റെ ആരോഗ്യം കെടുത്തുന്നതും. അതുകൊണ്ടു തന്നെ, കുരുമുളകിട്ട വെള്ളം കുടിച്ചാല്‍ ടോക്‌സിനുകള്‍ എളുപ്പത്തില്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാം. പനി, ചുമ എന്നിവ വരുമ്പോള്‍ കുരുമുളകിട്ട കാപ്പി ഉണ്ടാക്കി കുടിച്ചാല്‍ നല്ല ശമനം കിട്ടും.
Post Your Comments