Latest NewsNewsBeauty & StyleLife Style

മഞ്ഞളും വെളിച്ചെണ്ണയും ചേർത്ത് രാത്രി കിടക്കും മുൻപ് കഴിക്കൂ

 

 

പല ശീലങ്ങളും നമുക്കു നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. അസുഖം തടയാനും ആരോഗ്യം നൽകാനും ഇത് ഏറെ സഹായിക്കുകയും ചെയ്യും. വളരെ ലളിതമായി നമുക്കു ചെയ്യാവുന്ന പല വിദ്യകളുമുണ്ട്. ഇത്തരം വിദ്യകളിൽ ഒന്നാണ് രാത്രി കിടക്കും മുൻപ് ഒരു സ്പൂൺ വെളിച്ചെണ്ണയിൽ ലേശം മഞ്ഞൾപ്പൊടി ചേർത്തു കഴിയ്ക്കുകയെന്നത്.

ഏറെ ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ് വെളിച്ചെണ്ണ. മിതമായി കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെ നൽകുകയും ചെയ്യും. ശരീരത്തിന് കാൽസ്യം ആഗിരണം ചെയ്യാൻ വെളിച്ചെണ്ണ സഹായിക്കും. ഇതുകൊണ്ടുതന്നെ പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ് വെളിച്ചെണ്ണ. പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണയുപയോഗിച്ചുള്ള ഓയിൽ പുള്ളിംഗ് ഏറെ ഗുണകരമാണ്. ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവർത്തിയ്ക്കുന്നത് കൊണ്ടുതന്നെ ചർമ്മപ്രശ്‌നങ്ങൾക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്

മഞ്ഞളും ആരോഗ്യപരമായ ഗുണങ്ങളാൽ മുൻപന്തിയിൽ തന്നെയാണ്. ഇതിലെ കുർകുമിനാണ് പല ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നത്. ധാരാളം പോളിഫിനോളുകൾ അടങ്ങിയ ഒന്നാണ് മഞ്ഞൾ. പോളിഫിനോകളുകൾ ശരീരത്തിൽ നിന്നും ദോഷകരമായ ടോക്‌സിനുകൾ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ്.

വെളിച്ചെണ്ണയിൽ ലേശം മഞ്ഞൾപ്പൊടി കലർത്തി രാത്രി കിടക്കും മുൻപ് കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നൽകുന്ന ഒന്നാണ്. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും. ഏത് അസുഖം അകറ്റാനും തുടക്കത്തിലെ ഒരു നുള്ള് മഞ്ഞൾപ്പൊടി കഴിക്കുന്നത് ​ഗുണം ചെയ്യും. മഞ്ഞൾപ്പൊടിയുടെയും വെളിച്ചെണ്ണയുടെയും ​ഗുണങ്ങളെ കുറിച്ച്‌ പലർക്കും ഇപ്പോഴും അറിയില്ല. ധാരാളം പോളിഫിനോകളുകൾ അടങ്ങിയ ഒന്നാണ് മഞ്ഞൾ. പോളിഫിനോകളുകൾ ശരീരത്തിൽ നിന്നും ദോഷകരമായ ടോക്‌സിനുകൾ പുറന്തള്ളാൻ സഹായിക്കുന്ന ഒന്നാണ്.

അത് പോലെ തന്നെ, അണുബാധ അകറ്റാൻ ഏറ്റവും നല്ലതാണ് മഞ്ഞൾപ്പൊടി. ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും അൽപ്പം വെളിച്ചെണ്ണയും ചേർത്ത് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ക്യാൻസറും ട്യൂമറുമെല്ലാം തടയാൻ മഞ്ഞളും വെളിച്ചെണ്ണയും കലർത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുർകുമിൻ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. വെളിച്ചെണ്ണയും ഇതേ രീതിയിൽ ആരോഗ്യം നൽകുന്ന ഒന്നാണ്. പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button