ആഗോള വിപണിയിൽ കുതിച്ചുയർന്ന് ഗോതമ്പിന്റെ വില. 453 അമേരിക്കൻ ഡോളറാണ് ഒരു ടൺ ഗോതമ്പിന്റെ ആഗോള വില. കൂടാതെ, 435 യൂറോയാണ് ഒരു ടൺ ഗോതമ്പിന്റെ യൂറോപ്യൻ വിപണി വില. നിലവിൽ, ഗോതമ്പിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ കയറ്റുമതി സംരംഭക ഗോതമ്പിന്റെ ആഗോള നിലവാരം പരിഗണിച്ച്, ഗോതമ്പ് വൻതോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഗോതമ്പിന്റെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത്. സാധാരണ ഇന്ത്യൻ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് കുറവാണ്. ലോകത്ത് ഗോതമ്പ് ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
Also Read: ആടുകൾ കൂട്ടത്തോടെ ചത്ത നിലയിൽ, ഭീതിയോടെ ജനം: സ്ഥലത്ത് വനപാലകര്‍ ക്യാമറ സ്ഥാപിച്ചു
റഷ്യ-യുക്രൈൻ യുദ്ധം ഉൽപാദനത്തെയും കയറ്റുമതിയെയും വൻതോതിൽ ബാധിച്ചിട്ടുണ്ട്. ആഗോള കയറ്റുമതിയുടെ 12 ശതമാനവും വരുന്നത് യുക്രൈനിൽ നിന്നാണ്. യുദ്ധം വന്നതോടെ യുക്രൈനിൽ നിന്നുള്ള കയറ്റുമതി പാടേ നിലക്കുകയായിരുന്നു.
Post Your Comments