രാജ്യത്ത് 5ജി ട്രയൽ നടത്തി വോഡഫോൺ- ഐഡിയ. പൂണെയിലാണ് 5ജി ട്രയൽ നടത്തിയത്. 5ജി ട്രയലിൽ 5.92 ജിബിപിഎസ് ആണ് സ്പീഡ് രേഖപ്പെടുത്തിയത്. ‘5ജിയിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിൽ സുപ്രധാന നാഴികകല്ലാണ് 5.9 2 ജിബിപിഎസ് വേഗത’, എറിക്സൺ വി കസ്റ്റമർ കെയർ മേധാവിയും വൈസ് പ്രസിഡണ്ടുമായ അർജിത് സിംഗ് പറഞ്ഞു .
എറിക്സൺ മാസിവ് എംഐഎംഒ റേഡിയോ, സ്റ്റാൻഡലോൺ ആർക്കിടെക്ചറിനും എൻആർ-ഡിസി സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള എറിക്സൺ ക്ലൗഡ് നേറ്റീവ് ഡ്യുവൽ മോഡ് 5ജി കോർ എന്നിവ ഉപയോഗിച്ച് മിഡ്-ബാൻഡ്, ഹൈ-ബാൻഡ് 5ജി ട്രയൽ സ്പെക്ട്രം എന്നിവയുടെ സംയോജനത്തിലാണ് പരീക്ഷണം നടത്തിയത്.
Also Read: ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
പുതിയ 5ജി അധിഷ്ഠിത ഉപയോഗങ്ങൾക്കായി വി തുടർച്ചയായ പരീക്ഷണങ്ങളും തയ്യാറെടുപ്പുകളും നടത്തി വരികയാണ്. നേരത്തെ പൂണെയിൽ വി 4 ജിബിപിഎസിൽ ഏറെ വേഗത കൈവരിച്ചിരുന്നു.
Post Your Comments