രാജ്യത്ത് പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. മെയ് മാസത്തിലെ ആദ്യ രണ്ടാഴ്ചയിലെ പെട്രോൾ വിൽപനയും ഏപ്രിൽ മാസത്തിലെ പെട്രോൾ വിൽപനയും താരതമ്യം ചെയ്യുമ്പോൾ 14 ശതമാനം ഉയർച്ചയാണ് ഉണ്ടായത്. കൂടാതെ, 1.8 ശതമാനമാണ് ഡീസൽ വിൽപന.
രാജ്യത്തിലെ വ്യവസായമേഖല ശക്തി പ്രാപിക്കുന്നതും കാർഷികരംഗത്ത് വിളവെടുപ്പ് സീസണിന് തുടക്കമായതുമാണ് ഉപഭോഗത്തിൽ വർദ്ധനവ് രേഖപ്പെടുത്താൻ കാരണം.
Also Read: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര: ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു
പൊതുമേഖല എണ്ണ വിതരണ കമ്പനികൾ പുറത്തു വിട്ട കണക്കു പ്രകാരം, മെയ് 1 മുതൽ 15 വരെ 1.28 മില്യൺ ടൺ പെട്രോളാണ് വിറ്റഴിച്ചത്. 2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 59.7 ശതമാനമാണ് അധികം. മുൻ വർഷത്തേതിനേക്കാൾ ഡീസൽ വില 37.8 ശതമാനമാണ് ഉയർന്നത്. അതേസമയം, പാചകവാതക ഉപഭോഗം 2.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
Post Your Comments