Latest NewsKeralaNewsCrime

ഷഹാനയുടെ ദുരൂഹ മരണം: ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ വാങ്ങും

 

 

കോഴിക്കോട്: കോഴിക്കോട്ടെ മോഡൽ ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മരണം നടന്ന വീട്ടിൽ ഇന്നലെ സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

ഫുഡ് ഡെലിവറിയുടെ മറവിൽ സജാദ് ലഹരി വിൽപന നടത്തിയിട്ടുണ്ടെന്നു ബോധ്യമായ പോലീസ് ഇക്കാര്യം അന്വേഷിക്കും. ഇയാളെ കസ്റ്റഡിയിൽ കിട്ടാൻ ഇന്നലെ അപേക്ഷ സമർപ്പിച്ചിരുന്നു.

ഷഹാനയുടേത് ആത്മഹത്യ തന്നെയെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. തൂങ്ങിമരണത്തിനുളള സാധ്യതകളാണ് ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞതെന്നും സ്ഥിരീകരണത്തിന് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.

ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പോലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ  ഫോറൻസിക് വിദഗ്ധരെത്തി തെളിവെടുപ്പും പരിശോധനയും നടത്തി. കയറുപയോഗിച്ചു തന്നെയാണ് തൂങ്ങിമരിച്ചതെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.

നേരത്തെ, സജാദിനെ അന്വേഷണ സംഘം വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button