കണ്ണുകൾ വൃത്തിയാക്കാൻ പാർലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇനിമുതൽ ആരും അതിനായി കടകൾ കയറിയിറങ്ങേണ്ട. കാരണം, ഗ്ലിസറിനും റോസ് വാട്ടറും കൊണ്ട് അനായാസം കണ്ണുകളും ചർമ്മവും വൃത്തിയായി സൂക്ഷിക്കാം. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചന്ദനവും റോസ് വാട്ടറും കലർത്തിയ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടിയാൽ കണ്ണിന് നല്ല കുളിർമ ലഭിക്കും. ചർമ്മത്തിലെ കറുത്ത പാടുകൾ, മുഖക്കുരു എന്നിവ അകറ്റാൻ ഒന്നിടവിട്ട ദിവസങ്ങളിൽ റോസ് വാട്ടറിൽ മുക്കിയ കോട്ടണുപയോഗിച്ച് മുഖം തടവിയാൽ മതി.
വരണ്ട ചർമ്മത്തിനും എണ്ണമയമുളള ചർമ്മത്തിനും ഒരു പോലെ യോജിച്ച ക്ലെൻസറും മോയ്സചറൈസറുമാണ് റോസ് വാട്ടർ. ഗ്ലിസറിനും റോസ് വാട്ടറും ചേർത്ത മിശ്രിതം തലയിൽ തേച്ച് പിടിപ്പിച്ചാൽ താരൻ അകലും. ഈർപ്പം നിലനിർത്താൻ സഹായിക്കും.
Post Your Comments