സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളുടെ രംഗത്തേക്ക് പുത്തൻ കാൽവെപ്പുമായി റിലയൻസ്. ബ്യൂട്ടി ആൻഡ് കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ വിൽപനയിലേക്കാണ് അടുത്തതായി റിലയൻസ് വരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളം 400 എക്സ്ക്ലൂസീവ് സ്റ്റോറുകൾ ആരംഭിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
എൽവിഎംഎച്ചിന്റെ സെഫോറ മാതൃകയിൽ മൾട്ടി ബ്രാൻഡ് സ്റ്റോറുകളും ഉൽപ്പന്നങ്ങളും റിലയൻസ് അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഷോറൂം മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ആരംഭിക്കാനാണ് സാധ്യത. കൂടാതെ, 2022 ജനുവരിയിൽ നൈക്കയുടെ വിപണി ലക്ഷ്യമിട്ട് ടിയാര എന്ന പേരിൽ ഒരു ബ്യൂട്ടി ഫ്ലാറ്റ്ഫോം റിലയൻസ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: ചക്രവാത ചുഴി കേരളത്തിന് മുകളില്‍, 9 ജില്ലകളില്‍ അതിതീവ്ര മഴ: അതീവ ജാഗ്രതാ നിര്‍ദ്ദേശം
ഓൺലൈൻ പേഴ്സണൽ കെയർ ആൻഡ് ബ്യൂട്ടി മാർക്കറ്റ് രംഗത്തേക്ക് 2025 ഓടെ 4.4 ഡോളർ കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments