ഇന്നത്തെ സമൂഹത്തിൽ മിക്കവരും നേരിടുന്ന പ്രശ്നമാണ് ഓർമ്മക്കുറവ്. നിത്യവും പ്രാണായാമം ശീലിക്കുന്നൊരാളെ ഓര്‍മ്മക്കുറവും ദുര്‍മ്മേദസും ഏകാഗ്രതക്കുറവുമൊന്നും വേട്ടയാടുകയില്ല. പ്രാണനെ ആയാമം ചെയ്യുക, അല്ലെങ്കില്‍ നിയന്ത്രിക്കുക എന്നതാണ് പ്രാണായാമം കൊണ്ട് അർത്ഥമാക്കുന്നത്. നിയന്ത്രിതമായ ശ്വാസോച്ഛ്വാസമാണ് ‘പ്രാണായാമം’.
ദീർഘമായി ശ്വാസം എടുക്കുമ്പോൾ സ്വാഭാവികമായി ഉള്‍ക്കൊള്ളാറുള്ള ശ്വാസത്തിന്റെ പത്തിരട്ടി ശ്വാസമാണ് അകത്തേക്ക് കയറുന്നത്. അതായത്, പത്തിരട്ടി പ്രാണശക്തിയും, പത്തിരട്ടി ഓക്സിജനും ഉള്ളിലേക്ക് കയറുന്നു. വെറും വയറോടു കൂടിയാണ് പ്രാണായാമം ചെയ്യേണ്ടത്.
Read Also : ആമയിഴഞ്ചാന്‍ തോട്ടിലിറങ്ങിയ തൊഴിലാളിയെ കാണാതായി
പ്രാണായാമം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുകയും ദുർമേദസുകൾ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. കൂടാതെ, ദീർഘായുസ്, ഏകാഗ്രത, ഓർമ്മശക്തി, മനസിന് ശാന്തിയും സമാധാനവും, എന്നിവയും ലഭിക്കുന്നു.
Post Your Comments