നമ്മുടെ ദൈനംദിന ജീവിതരീതികള്‍ വലിയൊരളവ് വരെ നമ്മുടെ ശാരീരിക- മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. ഭക്ഷണം ഇക്കൂട്ടത്തില്‍ എത്രമാത്രം പ്രധാനമാണെന്നത് പറയേണ്ടതില്ലല്ലോ. ഭക്ഷണത്തിലെ പോരായ്കകള്‍ പലപ്പോഴും നമ്മളില്‍ ആരോഗ്യപ്രശ്നങ്ങളായാണ് പ്രതിഫലിക്കാറ്.
അതുകൊണ്ട് തന്നെ ഭക്ഷണം മെച്ചപ്പെടുത്തിയാല്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹാരമാവുകയോ ആശ്വാസമാവുകയോ ചെയ്തേക്കാം.
എന്തായാലും തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ‘ബ്രെയിൻ ഫോഗ്’ എന്ന അവസ്ഥയെ മറികടക്കാൻ ഭക്ഷണത്തിലൂടെ എങ്ങനെ സാധിക്കുമെന്നതാണ് ഇനി പങ്കുവയ്ക്കുന്നത്. ഇതിന് മുമ്പായി എന്താണ് ‘ബ്രെയിൻ ഫോഗ്’ എന്നത് കൂടി അറിയാം. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ ‘ഫോഗ്’ അഥവാ പുക മൂടിയത് പോലെയുള്ളൊരു അനുഭവം ആണിത്. എന്നുവച്ചാല്‍, ആകെ അവ്യക്തത തോന്നുന്ന അവസ്ഥ.
ഉറക്കമില്ലായ്മ, പതിവായ സ്ട്രെസ്, ചില രോഗങ്ങള്‍, ചില മരുന്നുകള്‍, പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ബ്രെയിൻ ഫോഗുണ്ടാകാം. ഇങ്ങനെ വരുമ്പോള്‍ അത് ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, കാര്യങ്ങളില്‍ അവ്യക്തത തോന്നല്‍, ഒന്നിലും നേരാംവണ്ണം ശ്രദ്ധ പതിപ്പിക്കാൻ കഴിയാത്ത അവസ്ഥ- തുടങ്ങിയ പ്രശ്നങ്ങളാണ് കാണുക.
നിത്യജീവിതത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളയെും ബ്രെയിൻ ഫോഗ് പ്രതികൂമായി ബാധിക്കും. പഠനം, ജോലി, കുടുംബബന്ധങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിങ്ങനെ വ്യക്തിയെ പല രീതിയില്‍ പ്രശ്നത്തിലാക്കാൻ ഈ അവസ്ഥ ധാരാളം. എന്തായാലും ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് ഒരുപക്ഷേ നിങ്ങളെ സഹായിച്ചേക്കാം.
ഇത്തരത്തില്‍ ബ്രെയിൻ ഫോഗിനെ പരിഹരിക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍…
ഇലക്കറികള്‍: ആന്‍റി- ഓക്സിഡന്‍റുകളാലും വൈറ്റമിനുകളാലും ധാതുക്കളാലുമെല്ലാം സമ്പന്നമായ ഇലക്കറികള്‍ കഴിക്കുന്നത് വലിയൊരു പരിധി വരെ ബ്രെയിൻ ഫോഗ് പരിഹരിക്കാൻ സാധിക്കും. ഇലക്കറികളിലുള്ള ബി- വൈറ്റമിനുകളും, അയേണ്‍ പോലുള്ള ധാതുക്കളുമെല്ലാം തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
ബ്ലൂബെറികള്‍: പല ആരോഗ്യഗുണങ്ങളുമുള്ള പഴമാണ് ബ്ലൂബെറി. ഇതിലുള്ള ‘ആന്തോസയാനിൻ’ എന്ന ആന്‍റി-ഓക്സിഡന്‍റ് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതാണ്. ബ്രെയിൻ ഫോഗ് അകറ്റാനും ഇവ സഹായകം തന്നെ.
വാള്‍നട്ട്സ്: തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറ്റവുമധികം പ്രയോജനപ്പെടുന്നൊരു ഭക്ഷണമാണ് വാള്‍നട്ട്സ്. ഇതിലുള്ള ഒമേഗ-3 ഫാറ്റി ആസിഡ്സ് ആണ് പ്രധാനമായും തലച്ചോറിന് ഗുണകരമാകുന്നത്. കൂടാതെ തലച്ചോറിന് ഗുണകരമാകുന്ന ആന്‍റി-ഓക്സിഡന്‍റ്സ്, വൈറ്റമിൻ- ഇ എന്നിവയുടെയെല്ലാം സ്രോതസാണ് വാള്‍നട്ട്സ്.
മത്തൻകുരു: ആന്‍റി-ഓക്സിഡന്‍റ്സ്, അയേണ്‍, സിങ്ക്,മഗ്നീഷ്യം എന്നിങ്ങനെ തലച്ചോറി ഉപകാരപ്പെടുന്ന ഒരുപിടി ഘടകങ്ങളുടെ സ്രോതസാണ് മത്തൻകുരു. ഇത് കഴിക്കുന്നതും ബ്രെയിൻ ഫോഗ് അകറ്റാൻ സഹായകമാണ്.
Post Your Comments