Latest NewsIndia

ഡൽഹിയുടെ 80% അനധികൃതമായി നിർമ്മിച്ചതാണ്, അതു മുഴുവനും പൊളിക്കുമോ? : ബിജെപിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ബിജെപിയുടെ ഇടിച്ചു നിരത്തൽ നയത്തിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ നശീകരണ പദ്ധതിയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഡൽഹി പൂർണ്ണമായും പദ്ധതി പ്രകാരം നിർമ്മിച്ച ഒരു നഗരമല്ല. നഗരത്തിലെ 80 ശതമാനം കെട്ടിടങ്ങളും അനധികൃതമായി നിർമ്മിച്ചവയാണ്. ബുൾഡോസറുകളുമായി വന്ന് വീടുകളും കെട്ടിടങ്ങളും കടകളുമെല്ലാം പൊളിക്കുകയാണ് ബിജെപി ചെയ്യുന്നത്. അനധികൃതമായി കയ്യേറി നിർമ്മിച്ച എല്ലാം പൊളിക്കുമെന്നാണല്ലോ ബിജെപി പറയുന്നത്. അങ്ങനെയാണെങ്കിൽ ഡൽഹിയുടെ മുക്കാലും അവർക്ക് പൊളിക്കേണ്ടി വരും.’ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

നിയമാനുസൃതമായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉടമസ്ഥർ രേഖകൾ കാണിക്കുമ്പോൾ, അത് പരിശോധിക്കാൻ പോലും നിൽക്കാതെ ബുൾഡോസറുകൾ ഇടിച്ചു നിരത്തലുകൾ തുടരുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചു. ഈ വിഷയങ്ങൾ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നു പറഞ്ഞ അരവിന്ദ് കെജരിവാൾ, ബുൾഡോസർ നയത്തിനെതിരെ ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കണമെന്നും, ജയിലിൽ പോകാൻ പോലും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button