ഡൽഹി: ഗ്യാൻവാപി മസ്ജിദിലെ സർവേ നടപടികൾക്കെതിരെയുള്ള പള്ളിക്കമ്മിറ്റിയുടെ ഹർജിയിന്മേൽ ഇന്ന് സുപ്രീം കോടതി വാദം കേൾക്കും. ഗ്യാൻവാപി ശ്രീനഗർ ഗൗരി കോംപ്ലക്സ് എന്നു വിളിക്കപ്പെടുന്ന കെട്ടിടത്തിലാണ് സർവേ നടത്തുന്നത്.
കെട്ടിടത്തിന് അകത്ത് സർവേ നടത്തുന്ന സംഘങ്ങൾ ശിവലിംഗം കണ്ടെത്തിയിരുന്നു. തുടർന്ന് ആ ഭാഗം അടച്ചുപൂട്ടി സീൽ വയ്ക്കാൻ വരാണസി കോടതി തദ്ദേശ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ഒരു നിർണ്ണായകമായ വഴിത്തിരിവ് ഉണ്ടായതാണ് സുപ്രീം കോടതി പെട്ടെന്നു തന്നെ ഹർജി പരിഗണിക്കാനുള്ള പ്രധാന കാരണം.
ചീഫ് ജസ്റ്റിസ് എൻ. വി രമണയുടെ ഉത്തരവു പ്രകാരം, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആയിരിക്കും വാദം കേൾക്കുക. വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന അൻജുമാൻ ഇംതെസാമിയ മസ്ജിദ് ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്.
Post Your Comments