KeralaLatest NewsNews

സംസ്ഥാനത്തെ പൂട്ടിയ മദ്യ വിൽപ്പന ശാലകൾ തുറക്കാൻ തീരുമാനം

 

 

കൊച്ചി: കേരളത്തിൽ പൂട്ടിയ മദ്യ വിൽപ്പന ശാലകൾ തുറക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഉത്തരവ്.

എന്നാൽ, എത്ര മദ്യവിൽപ്പന ശാലകളാണ് ആരംഭിക്കുന്നതെന്ന് സർക്കാർ ഉത്തരവിലില്ല.

കേരളത്തിൽ പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും, വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പന ശാലകൾ ആരംഭിക്കണമെന്നും ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.
ബെവ്‌കോയുടെ വിദേശ മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ മദ്യവിൽപ്പന ശാലകൾ സർക്കാർ അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button