KeralaLatest NewsNews

ചെറിയുടെ ആരോഗ്യ ഗുണങ്ങൾ

ഓരോ പഴങ്ങൾക്കുമുണ്ട് ഓരോ ആരോഗ്യ ഗുണങ്ങൾ. എല്ലാവിധത്തിലും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് ചെറി. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ചെറി ഏത് ആരോഗ്യപ്രതിസന്ധിക്കും പരിഹാരം കാണും. പ്രധാനമായും ഉറക്കമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കെല്ലാം ചെറി പരിഹാരമാകാറുണ്ട്.

ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യാൻ ചെറി കഴിക്കുന്നതിലൂടെ കഴിയുന്നു. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നത് കൊണ്ടും ചെറി ദിവസേന കഴിക്കുന്നത് നല്ലതാണ്. ചെറി ക്യാൻസറിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്നു.

ആന്റി ഓക്സിഡന്റുകൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണവും. അതുകൊണ്ട് തന്നെ, ധൈര്യമായി നമുക്ക് ചെറി കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന കാര്യത്തിലും ചെറി മുൻപിൽ തന്നെയാണ്. ചെറി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ചെറി പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. ബ്ലൂബെറി, മുന്തിരി തുടങ്ങിയവയിലുള്ളതിനേക്കാൾ ആരോഗ്യമാണ് ചെറിയിലുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ചെറി ഉത്തമമാണ്. കുടവയർ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് വില്ലനാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ചെറി. ഉറക്കക്കുറവുള്ളവർ ചെറി കഴിച്ചാൽ നല്ല ഉറക്കവും ഉണ്ടാകും.

കുടവയർ കുറയ്ക്കുന്നതിന് ചെറി നല്ലതാണ്. ഇത് കൊഴുപ്പ് കുറയ്ക്കുന്നു എന്നതാണ് പ്രത്യേകത. ഇത് തടിയൊതുക്കി വയറു കുറക്കുന്നു. മറവി രോ​ഗത്തിന് ഏറ്റവും നല്ലതാണ് ചെറി. അൽഷിമേഴ്സ് പ്രതിരോധിയ്ക്കുന്നതിനും ചെറിയ്ക്ക് കഴിയുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തിൽ മുന്നിലാണ് ചെറി. ചെറി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഉറക്കക്കുറവുള്ളവർ ചെറി കഴിക്കുന്നത് ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button