KeralaLatest NewsNews

ഭര്‍തൃവീട്ടില്‍ നിന്ന് യുവതിയെ കാണാതായി: മടങ്ങിയെത്തിയത് രണ്ട് ദിവസം കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്നര വര്‍ഷം മുമ്പായിരുന്നു വിവാഹം.

കോഴിക്കോട്: രണ്ട് ദിവസം മുൻപ് നാദാപുരം വളയം കുറുവന്തേരിയിലെ ഭര്‍തൃവീട്ടില്‍നിന്ന് കാണാതായ യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കൊല്ലം സ്വദേശിനിയായ 21കാരിയെ ആണ് ഭര്‍തൃവീട്ടില്‍ നിന്നും കാണാതായത്. വീട്ടുകാര്‍ പരാതി നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് ഞായറാഴ്ച ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ഭര്‍ത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. കൊല്ലത്തു നിന്നുള്ള അഭിഭാഷകനും കൊട്ടിയം സ്വദേശിയുടെ ബന്ധുവിനുമൊപ്പമാണ് യുവതി വളയം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

Read Also: എം.ടി അബ്ദുല്ല മുസ്ലിയാരെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം: പിന്തുണയുമായി പി കെ നവാസ്

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്നര വര്‍ഷം മുമ്പായിരുന്നു വിവാഹം. യുവതിയുടെ ഗള്‍ഫിലുള്ള ബന്ധുക്കള്‍ വഴിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ഉറങ്ങാന്‍ കിടന്ന യുവതിയെ ബുധനാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. താലി ഉള്‍പ്പെടെ ഭര്‍തൃവീട്ടുകാര്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവെച്ചാണ് യുവതി പോയത്. രണ്ടു ജോടി വസ്ത്രങ്ങളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും ഒപ്പം കൊണ്ടുപോയിരുന്നു. യുവതിയെ വളയം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button