Latest NewsNewsIndia

കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ലഭിച്ചിരിക്കുന്ന വിവരം

ന്യൂഡല്‍ഹി: കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച ഉന്നതതലയോഗം വിളിച്ചു. കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം, ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്, നിര്‍ണായക നീക്കം.

Read Also: വൈദ്യന്റെ കൊലപാതകം: ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിയമോപദേശം നല്‍കിയിരുന്നെന്ന് ഷൈബിന്റെ വെളിപ്പെടുത്തൽ

ജമ്മു കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍, അമിത് ഷാ വിശദമായി വിലയിരുത്തും. കശ്മീരിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയാകും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. അമര്‍നാഥ് യാത്രയ്ക്ക് ഒന്നര മാസമാണ് ഇനി ബാക്കിയുള്ളത്. തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യും.

ജൂണ്‍ 30 മുതല്‍ ആഗസ്റ്റ് 11 വരെയാണ് അമര്‍നാഥ് യാത്ര. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കും. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍, ഡ്രോണുകള്‍, ഡ്രോണ്‍ വേധ സാങ്കേതിക വിദ്യകള്‍ എന്നിവ പ്രയോജനപ്പെടുത്താനാണ് തീരുമാനം. കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കും. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വര്‍ഷം അമര്‍നാഥ് യാത്ര സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button