Latest NewsNewsLife Style

തൊണ്ട വേദനയും ഒച്ചയടപ്പും ഒഴിവാക്കാന്‍..

കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്. ഇത് പഞ്ചസാരയുടെ അസംസ്‌കൃത രൂപമാണ്. അതായത്, പോളിഷ് ചെയ്യാത്ത ഒന്ന്. വൈറ്റമിൻ ബി12 അടക്കം പല വൈറ്റമിനുകളും ഇതിലുണ്ട്.

അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കൽക്കണ്ടം നല്ലൊരു മരുന്നാണ്. ഹീമോഗ്ലോബിന്റെ അളവ് കുറവുള്ള ആളുകൾക്ക് വിളർച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. കൽക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് ഇതിൽ നിന്നും നമ്മെ രക്ഷപ്പെടുത്തും. ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. മുലപ്പാല്‍ ഉല്‍പാദനത്തിനും കല്‍ക്കണ്ടം ഏറെ ഗുണകരമാണ്.

കൽക്കണ്ടം വായിലും ശ്വസനത്തിലും പുതുമ ഉറപ്പ് തരുന്നു. ഇത് ഭക്ഷണ ശേഷം പെരുഞ്ചീരകവും ചേര്‍ത്ത് കഴിയ്ക്കാം. ശ്വാസത്തിന് സുഗന്ധം നല്‍കും. ഭക്ഷണത്തിനുശേഷം ബ്രഷ് ചെയ്യുകയോ അല്ലെങ്കിൽ കഴുകുകയോ ചെയ്തില്ലെങ്കിൽ മണിക്കൂറുകൾ കഴിയുമ്പോൾ മോണയിൽ ബാക്ടീരിയകൾ ഉണ്ടാകാം. ഭക്ഷണത്തിനു ശേഷം കൽക്കണ്ടം കഴിച്ചാൽ അത് ശ്വാസത്തിൽ ഫ്രഷ്നസ് നിലനിറുത്തുന്നു.

കൽക്കണ്ടം വായിലിട്ട് പതിയെ അലിയിച്ചിറക്കിയാൽ ചുമയ്ക്ക് ആശ്വാസം ലഭിക്കും. കൽക്കണ്ടം വരണ്ട തൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരമാണ്. കൽക്കണ്ടം കറുത്ത കുരുമുളക്, നെയ്യ് എന്നിവ ചേർത്ത് രാത്രിയിൽ കഴിച്ചാൽ മതിയാകും.

Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ!

മൂക്കിൽ രക്തസ്രാവം ഉണ്ടെങ്കിൽ, കൽക്കണ്ടവും വെള്ളവും ഉപയോഗിക്കുക. തൊണ്ടവേദന, ഒച്ചയടപ്പും ഒഴിവാക്കാന്‍ കല്‍ക്കണ്ടം കുരുമുളകും ചേര്‍ത്തു പൊടിച്ച് നെയ്യില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിയ്ക്കുന്നതും ജലദോഷത്തിന് ശമനം നല്‍കും. ലൈംഗിക ശേഷിയ്ക്ക് ബദാം, കല്‍ക്കണ്ടം, കുങ്കുമപ്പൂ എന്നിവ പാലില്‍ ചേര്‍ത്ത് കഴിയ്ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button