രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ തട്ടിപ്പുകേസുകൾ വൻതോതിൽ കുറഞ്ഞതായി റിസർവ് ബാങ്ക് റിപ്പോർട്ട്. പൊതുമേഖലയിലെ 12 സംയുക്ത ബാങ്കുകളുടെ കണക്കാണ് പുറത്തുവിട്ടത്. 2020-21 ൽ 81,921.54 കോടി രൂപയിൽ നിന്നും കഴിഞ്ഞ വർഷം (2021-22) 40,295.25 കോടി രൂപയിലേക്ക് തട്ടിപ്പ് മൂല്യം കുറഞ്ഞു. രണ്ടുവർഷങ്ങളിലായി താരതമ്യം ചെയ്യുമ്പോൾ 51 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
തട്ടിപ്പ് മൂല്യത്തിൽ ഏറ്റവും മുന്നിൽ പഞ്ചാബ് നാഷണൽ ബാങ്കാണ്. 431 കേസുകളാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 431 കേസുകളിലായി 9,528.95 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 9,933 കേസുകളിൽ നിന്ന് ഈ വർഷം 7,940 കേസുകളായി ചുരുങ്ങിയിട്ടുണ്ട്.
Also Ready: ഗ്യാന്‍വാപി മസ്ജിദ് നിര്‍മ്മിച്ചത് ക്ഷേത്രം തകര്‍ത്ത് : തെളിവുകള്‍ പുറത്തുവന്നു
Post Your Comments