Latest NewsNewsInternational

കൊവിഡിന് മുന്നിൽ മുട്ടുമടക്കി ഉത്തര കൊറിയ: മൂന്നു ദിവസത്തിനുള്ളിൽ എട്ടുലക്ഷം കേസുകൾ

രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും ലോക്ഡൗണിലാണെന്നും നിർമ്മാണ യൂണിറ്റുകളും താമസകേന്ദ്രങ്ങളും അടച്ചിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സീയോൾ: രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടായതായി സ്ഥിരീകരിച്ച് ഉത്തരകൊറിയ. മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്ത് എട്ടുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്‌തു. 42 പേർ മരണത്തിന് കീഴടങ്ങി. രോഗം ബാധിച്ച 8,20,620 പേരിൽ 3,24,550 പേർ ചികിത്സയിലാണുള്ളത്. ഇതോടെ, രാജ്യത്താകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗബാധ വലിയ പ്രശ്‌നമായിരിക്കുന്നുവെന്നാണ് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറയുന്നത്.

വാക്‌സിൻ സ്വീകരിക്കാത്തവർ വഴി രോഗം പടരുന്നത് ഒഴിവാക്കാൻ പരമാവധി ക്വാറന്റൈൻ ഏർപ്പെടുത്തുകയാണ് ഉത്തര കൊറിയ. രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും ലോക്ഡൗണിലാണെന്നും നിർമ്മാണ യൂണിറ്റുകളും താമസകേന്ദ്രങ്ങളും അടച്ചിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി

അതേസമയം, ഉത്തരകൊറിയയിലെ ആരോഗ്യരംഗം ലോകത്തിൽ തന്നെ ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് വാർത്തകൾ. കൊവിഡ് വാക്‌സിനേഷനോ ആന്റി വൈറൽ ചികിത്സയോ കൂട്ട പരിശോധനാ സംവിധാനങ്ങളോ രാജ്യത്തില്ല. നേരത്തെ, ചൈനയും ലോകാരോഗ്യ സംഘടനയും വാഗ്ദാനം ചെയ്‌ത കൊവിഡ് വാക്‌സിൻ ഉത്തര കൊറിയ സ്വീകരിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button