ന്യൂഡൽഹി: ബുദ്ധപൂർണിമയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യു.പിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം ലുംബിനിയിലെത്തുന്ന മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും.
ലുംബിനിയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് മോദി. കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമ്മിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിർവ്വഹിക്കും. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2014ന് ശേഷമുള്ള മോദിയുടെ അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണിത്.
Read Also: ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു : പൈലറ്റും സഹപൈലറ്റും മരിച്ചു
നേപ്പാളിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച നടത്തും. ലുംബിനിയിലെത്തുന്ന മോദി അവിടെ നടക്കുന്ന ബുദ്ധ ജയന്തി ആഘോഷ ചടങ്ങിൽ സംസാരിക്കും. ഉച്ചയ്ക്ക് പ്രധാനമന്ത്രിക്കായി വിരുന്നും തയ്യാറാക്കിയിട്ടുണ്ട്. അതിനുശേഷം മോദി കുശിനഗറിലേക്ക് മടങ്ങും.
Post Your Comments