KeralaLatest NewsNews

മുട്ടിൽ മരംമുറി കേസ്: മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ

മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

വയനാട്: മുട്ടിൽ മരം മുറി കേസിൽ മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വ്യക്തിയാണ് അജി.

Read Also: വൈദ്യന്റെ കൊലപാതകം: ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിയമോപദേശം നല്‍കിയിരുന്നെന്ന് ഷൈബിന്റെ വെളിപ്പെടുത്തൽ

നേരത്തെ, കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ ഈട്ടി മരങ്ങൾ മുറിച്ചു മാറ്റാൻ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് സഹായം നൽകിയതിനാണ് കേസിൽ അജിയെ പ്രതി ചേർത്തത്. വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലിൽ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

Read Also: സിപിഎം മുൻ കൗൺസിലർ കെ.വി. ശശികുമാറിനെതിരെ 4 പീഡനക്കേസ് കൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button