Latest NewsUAENewsInternationalGulf

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച തുറക്കും

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചിട്ടത്

ദുബായ്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച തുറക്കും. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചിട്ടത്. ദു:ഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച കോൺസുലേറ്റിലെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

Read Also: ഷൈബിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ : ബിസിനസ് പങ്കാളിയെ കൊലപ്പടുത്തി ആത്മഹത്യയാക്കി മാറ്റിയത് ഷൈബിന്റെ കുബുദ്ധി

ദുബായിലെയും നോർത്തേൺ എമിറേറ്റുകളിലെയും ഔട്ട്സോഴ്സ് കോൺസുലർ സേവന ദാതാക്കളുടെ എല്ലാ കേന്ദ്രങ്ങളും തിങ്കളാഴ്ച്ച അടച്ചിടുമെന്നായിരുന്നു ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചത്.

അതേസമയം, യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയിരുന്നു. ശൈഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് മെയ് 14 ശനിയാഴ്ച്ച ഇന്ത്യ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read Also: പാർട്ടി തേച്ചതു പോലെ ഞാൻ തേക്കില്ല, ‘ഓട്ടോ യാത്ര’ ചാനൽ നടത്തുന്നില്ലെങ്കിൽ ഞങ്ങൾ നടത്തും: രാഹുൽ മാങ്കൂട്ടത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button