പനാജി: നമ്മളിൽ അടിച്ചേല്പിക്കപ്പെട്ട ‘ചരിത്രം’ പാശ്ചാത്യരുടെ പ്രൊപ്പഗാൻഡയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പാഠപുസ്തകങ്ങളിലൂടെ നമ്മൾ പഠിക്കുന്നത് ഒരിക്കലും ഇന്ത്യയുടെ യഥാർത്ഥ ചിത്രമല്ലെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.
‘അവരെ സംബന്ധിച്ചെടുത്തോളം ഭാരതമെന്നാൽ പാമ്പാട്ടികളുടെ രാജ്യമാണ്. ദാരിദ്രരായ ഒരുകൂട്ടം ജനങ്ങൾ ജീവിക്കുന്ന രാജ്യമാണ് അവർക്ക് ഭാരതം. നമ്മൾ ദരിദ്രരായതു കൊണ്ടാണ് അവർ നമ്മളെ കീഴടക്കിയതെന്നാണ് അവർ പറയുന്നത്. എന്നാൽ, യഥാർത്ഥത്തിൽ അങ്ങനെയാണോ? തീർച്ചയായും അല്ല’ പ്രമോദ് സാവന്ത് വ്യക്തമാക്കി.
പടിഞ്ഞാറൻ രാജ്യങ്ങളുടെ വിഷലിപ്തമായ പ്രൊപ്പഗാൻഡ, ആദ്യമായി ചോദ്യം ചെയ്ത വ്യക്തി സാവർക്കർ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥങ്ങൾ ഗോവൻ സർക്കാർ പുനഃപ്രസിദ്ധീകരണം ചെയ്യുമെന്ന് സാവന്ത് പ്രഖ്യാപിച്ചു.വിഖ്യാത ചരിത്രകാരനായ വിക്രം സമ്പത്തിന്റെ ‘സാവർക്കർ, എ കോണ്ടെസ്റ്റഡ് ലെഗസി’ എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടക സമിതി അംഗമായ ഡോ. ബിബേക് ഡെബ്രോയ്, ഇന്ത്യൻ സിനിമ ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകനായ സുമന്ത് ബത്ര എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
Post Your Comments