
കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപി (38)നെയാണ് കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്നാണ് ഇയാൾ പിടിയിലായത്.
2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആണ് യുവാവിന്‍റെ അറസ്റ്റ്.
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ദിലീപ് അടുപ്പത്തിലാവുകയായിരുന്നു. കാനഡയില്‍ ജോലി ചെയ്തു വരികയായിരുന്ന യുവതി വിവാഹ മോചനത്തിനുള്ള നടപടികള്‍ നടത്തിവരികയായിരുന്നു. 2021 ജനുവരിയില്‍ നാട്ടിലെത്തിയ യുവതിയെ ദിലീപ് തന്‍റെ ജന്മദിനം ആഘോഷിക്കാനായി കൊച്ചിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു.
Read Also : ഈ അര്‍ബുദം തടയാൻ ആര്യവേപ്പ്
കുറച്ച് കാലത്തിന് ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി സംശയം തോന്നിയ ദിലീപ്, പീഡന ദൃശ്യങ്ങള്‍ യുവതിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ച് കൊടുക്കുകയായിരുന്നു. തുടര്‍ന്ന്, യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പ്രതി ബെംഗളൂരുവിലാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന്, നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണ സംഘം ബെംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments