മുംബൈ: ബിജെപി മഹാരാഷ്ട്ര ഘടകം നേതാവ് വിനായക് അംബേക്കറെ എൻസിപി പ്രവർത്തകർ മർദ്ദിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷനും മന്ത്രിയുമായ ശരദ് പവാറിനെ വിമർശിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് മർദ്ദനം. സംസ്ഥാനത്തെ മുതിർന്ന നേതാവായ, അംബേക്കറെ മുഖത്തടിക്കുന്ന വീഡിയോ സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പുറത്തുവിട്ടു. അംബേക്കറുമായി എൻസിപി പ്രവർത്തകർ തർക്കിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. ഇതിനിടയിൽ ഒരാൾ അദ്ദേഹത്തിൻ്റെ മുഖത്തടിക്കുകയായിരുന്നു.
महाराष्ट्र प्रदेश भारतीय जनता पार्टीचे प्रवक्ते प्रा. विनायक आंबेकर यांच्या वर राष्ट्रवादीच्या गुंडांनी भ्याड हल्ला केला असून, भाजपाच्या वतीने मी या हल्ल्याचा तीव्र शब्दांत निषेध व्यक्त करतो. राष्ट्रवादीच्या या गुंडांवर तात्काळ कारवाई झालीच पाहिजे !@BJP4Maharashtra pic.twitter.com/qR7lNc1IEN
— Chandrakant Patil (@ChDadaPatil) May 14, 2022
അംബേക്കറുടെ ഓഫീസിലേക്ക് അതിക്രമിച്ചെത്തിയ ശേഷമായിരുന്നു മർദ്ദനം. അക്രമത്തെ ശക്തമായി അപലപിച്ച ചന്ദ്രകാന്ത് പാട്ടീൽ, എൻസിപി ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ എൻസിപി- ശിവസേന -കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയതിന് പിന്നാലെ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കൈക്കൂലിയും, അഴിമതിയും മാത്രമാണ് മഹാരാഷ്ട്രയിൽ ഇന്ന് ഉള്ളതെന്നും, മന്ത്രിമാർ വരെ അറസ്റ്റിലാകുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും ബിജെപി ആരോപിച്ചു.
കഴിഞ്ഞ ദിവസം, എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് മറാത്തി നടി കേതകി ചിതാലിനെ താനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ശരദ് പവാര്‍ അഴിമതിക്കാരനാണെന്ന് നടി ആരോപിച്ചു. പിന്നാലെ, എന്‍സിപി നേതാവ് സ്വപ്‌നിൽ നെറ്റ്‌കെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments