പൂനെ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 54 റണ്‍സിന് തകർത്ത് പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യതയും കൊൽക്കത്ത നിലനിര്‍ത്തി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ആന്ദ്രെ റസല്‍ കളം നിറഞ്ഞപ്പോൾ കൊല്‍ക്കത്ത ഉയര്‍ത്തിയ 178 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ബാറ്റിംഗില്‍ 28 പന്തില്‍ പുറത്താകാതെ 49 റണ്‍സും ബൗളിംഗില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റുമെടുത്ത ആന്ദ്രെ റസലിന്റെ ഓള് റൗണ്ട് പ്രകടനമാണ് കൊല്‍ക്കത്തക്ക് ജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്കുശേഷം പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച ഹൈദരാബാദിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. ഹൈദരാബാദിനായി ഉമ്രാന് മാലിക്ക് മൂന്ന് വിക്കറ്റുമായി തിളങ്ങി.
Read Also:- പ്രമേഹം നിയന്ത്രിക്കാൻ തുളസിയില!
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. 28 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 20 റണ്‍സെടുത്താണ് റസല്‍ കൊല്‍ക്കത്തയ്ക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. സ്കോര്‍:- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 177-6, സണ്‍റൈസേഴ്സ് ഹൈദരാബാദ് 123-8.
Post Your Comments