Latest NewsKeralaNews

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം: ഇറച്ചി പലകയുടെ കുറ്റി പോലീസ് തെളിവെടുപ്പിൽ കണ്ടെത്തി

മര വ്യാപാരിയായ പറമ്പാടൻ ഉമ്മറിനാണ് രാധാകൃഷ്ണൻ പുളിമരം വിറ്റത്.

നിലമ്പൂർ: പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. വൈദ്യനെ വെട്ടി നുറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഇറച്ചി പലകയുടെ കുറ്റി പോലീസ് തെളിവെടുപ്പിൽ കണ്ടെത്തി. പ്രതി നൗഷാദുമായി നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്. നിലമ്പൂർ റയിൽവേ സ്റ്റേഷന് സമീപം രാധാകൃഷ്ണൻ നായർ എന്ന ഉണ്ണിയുടെ വീട്ടുവളപ്പിലെ പുളിമരത്തിന്റെ കുറ്റിയാണ് പോലീസ് കണ്ടെത്തിയത്.

Read Also: യു.പിയ്ക്ക് പിന്നാലെ ഹരിയാന: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന് സൂചന

മര വ്യാപാരിയായ പറമ്പാടൻ ഉമ്മറിനാണ് രാധാകൃഷ്ണൻ പുളിമരം വിറ്റത്. ഇയാളിൽ നിന്നാണ് ഷാബാ ശരീഫിന്റെ മൃതദേഹം വെട്ടി നുറുക്കാൻ വേണ്ടി നൗഷാദ് ഒന്നര മീറ്റർ നിളമുള്ള മരക്കഷ്‌ണം വാങ്ങിയത്. കൊലപാതകത്തിന് തൊട്ടടുത്ത ദിവസമാണ് മൃതദേഹം വെട്ടി നുറുക്കാനായി മരക്കഷ്‌ണം വാങ്ങിയത്. വെട്ടി നുറുക്കാൻ അനുയോജ്യവും ബലമുള്ളതുമായതിനാലാണ് പുളിമരക്കഷ്‌ണം തിരഞ്ഞെടുത്തതെന്ന് പ്രതി നൗഷാദ് പോലീസിനോട് പറഞ്ഞു. പോലീസ് കണ്ടെത്തിയ പുളിമര കുറ്റിയിൽ നിന്നുള്ള കഷ്ണം തന്നെയാണ് വാങ്ങിയതെന്ന് പ്രതിയും സമ്മതിച്ചു. നൗഷാദിന് മരക്കഷ്ണം വിറ്റതായി മര വ്യാപാരി ഉമ്മറും പോലീസിൽ മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button