![](/wp-content/uploads/2022/05/whatsapp-image-2022-05-15-at-2.13.22-pm.jpeg)
ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് അഷ്നി ബിയാനി രാജിവച്ചു. കമ്പനി ബോർഡ് രാജി സ്വീകരിച്ചതായി അറിയിച്ചു. ഫ്യൂച്ചർ ഗ്രൂപ്പ് ചെയർമാൻ കിഷോർ ബിയാനിയുടെ മകളാണ് അഷ്നി ബിയാനി.
വ്യക്തിപരമായ കാരണങ്ങളാണ് അഷ്നി ബിയാനിയുടെ രാജിക്കു പിന്നിലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ ബോർഡ് അംഗമായി അഷ്നി തുടരും.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫ്യൂച്ചർ ഗ്രൂപ്പിനെ പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ നടത്തി വരുന്നുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പിന് കീഴിലുള്ള 19 കമ്പനികളെ റിലയൻസ് റീറ്റെയിൽ ഏറ്റെടുക്കാൻ ഒരുങ്ങിയെങ്കിലും വായ്പാ ദാതാക്കളുടെ എതിർപ്പിനെ തുടർന്ന് റിലയൻസ് പിൻവാങ്ങുകയായിരുന്നു.
Post Your Comments