Latest NewsIndiaNews

തെലങ്കാനയെ മറ്റൊരു ബംഗാള്‍ ആക്കി മാറ്റാനാണ് ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നത് : അമിത് ഷാ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയെ മറ്റൊരു ബംഗാള്‍ ആക്കി മാറ്റുകയാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ലക്ഷ്യമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഈ പ്രവണത ഉടന്‍ അവസാനിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകന്‍ സായി ഗണേഷിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

Read Also: ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം, 2972 ഒഴിവുകൾ: വിശദവിവരങ്ങൾ

‘തെലങ്കാനയെ ബംഗാള്‍ ആക്കാനാണ് കെസിആര്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ അനുവദിക്കുമോ? അത് തടയണം. ആത്മഹത്യ ചെയ്ത സായി ഗണേഷിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ജയിലില്‍ അടയ്ക്കും’, ഹൈദരബാദില്‍ നടത്തിയ പൊതുറാലിയില്‍ അമിത് ഷാ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button