KollamLatest NewsKeralaNattuvarthaNews

യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി

പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ വീട്ടിൽ ബാദുഷയെ (27) ആണ് അറസ്റ്റ് ചെയ്ത് ആറ് മാസത്തെ കരുതൽ തടങ്കലിലാക്കിയത്

ശാസ്താംകോട്ട: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി അടിപിടി, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ വീട്ടിൽ ബാദുഷയെ (27) ആണ് അറസ്റ്റ് ചെയ്ത് ആറ് മാസത്തെ കരുതൽ തടങ്കലിലാക്കിയത്.

Read Also : കോ വാക്‌സിന്‍ സ്വീകരിച്ചു: ജര്‍മ്മനിയിലേക്ക് പോയ യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്

കലക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാദുഷയെ കരുതൽ തടങ്കലിലാക്കിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്.

2019 മുതൽ ബാദുഷ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകളിലാണ് പ്രതിയായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button