ജക്കാര്‍ത്ത: വാട്ടര്‍ പാര്‍ക്കില്‍ വാട്ടര്‍ സ്ലൈഡ് പൊട്ടിവീണ് വന്‍ അപകടം. ഏകദേശം 30 അടി താഴ്ചയിലേക്ക് സ്ലൈഡിലുണ്ടായിരുന്ന ആളുകള്‍ വീഴുകയായിരുന്നു. മെയ് ഏഴിന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വാര്‍ത്ത അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ ഇടം പിടിച്ചത്.
Read Also: ജംഷാദിന്റെ മരണത്തില്‍ ദുരൂഹത, ട്രെയിന്‍ തട്ടി മരിച്ചതല്ലെന്ന് ബന്ധുക്കള്‍
ഇന്തോനേഷ്യയിലെ സുരബായ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കെഞ്ചരന്‍ വാട്ടര്‍ പാര്‍ക്കിലാണ് അപകടമുണ്ടായത്. സ്ലൈഡിന്റെ ഒരു ഭാഗം പെട്ടെന്ന് അടര്‍ന്ന് വീഴുകയായിരുന്നു. ഇതിലുണ്ടായിരുന്ന ആളുകള്‍ 30 അടിയോളം താഴ്ചയിലുള്ള കോണ്‍ക്രീറ്റ്
തറയിലേക്കാണ് പതിച്ചത്. ഇതിന് പിന്നാലെ ആളുകള്‍ പേടിച്ച് നിലവിളിക്കുന്നതും ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അപകടത്തില്‍പ്പെട്ട 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ മൂന്ന് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കാലപ്പഴക്കം ചെന്ന സ്ലൈഡുകള്‍ അപകടത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments