Latest NewsKeralaNewsIndia

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

മെയ് ഒമ്പതിനാണ് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്

സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,000 രൂപയായി മാറി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലാണ് ഇപ്പോൾ സ്വർണ വില.

മെയ് ഒമ്പതിനാണ് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. 38,000 രൂപയായിരുന്നു അന്നത്തെ സ്വർണ വില. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 59.40 രൂപയാണ് വില.

Also Read: കൊച്ചിയില്‍ വൻ ചന്ദനവേട്ട : 100 കിലോ ചന്ദനത്തടിയുമായി എട്ടു പേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button