മലപ്പുറം: പൊതുവേദിയില്‍ വിദ്യാർത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സമസ്ത നേതാവ്. പെൺകുട്ടിയെ അപമാനിച്ചിട്ടില്ലെന്നും, പ്രശ്നങ്ങൾ ഉണ്ടാക്കിയത് മാധ്യമങ്ങൾ ആണെന്നും ന്യായീകരിച്ച് സമസ്ത. സംഭവത്തിൽ പെൺകുട്ടിക്കോ മാതാപിതാക്കൾക്കോ യാതൊരു പരാതിയും ഇല്ലെന്ന് സമസ്ത നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സമസ്ത മാറണമെന്ന് പുറത്തുള്ളവർ അല്ല പറയേണ്ടതെന്നും നേതാക്കൾ പറയുന്നു. പെൺകുട്ടികൾ വേദിയിൽ വരുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ടെന്നും, ബാലാവകാശ കേസൊക്കെ സ്വാഭാവികമാണെന്നും സമസ്ത പറഞ്ഞു. കാലോചിതമായാണ് സമസ്ത പ്രവർത്തിക്കുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു.
Also Read:വിദ്യാർത്ഥികൾക്ക് പുതിയ ഓഫറുകളുമായി അജ്മൽ ബിസ്മി
അതേസമയം, പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തിൽ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രതികരിക്കാത്തത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വിമർശിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹാസവുമായി രംഗത്തെത്തി. മന്ത്രി അപ്പൂപ്പൻ എന്നാണ് വിദ്യാഭ്യാസ മന്ത്രി സ്വയം വിശേഷിപ്പിക്കുന്നതെന്നും എന്നാൽ, അപ്പൂപ്പൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും വി മുരളീധരൻ ചോദിച്ചു.
വി മുരളീധരൻറെ ഈ പരിഹാസത്തോട് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. കേന്ദ്ര മന്ത്രി പറഞ്ഞതിന്റെ പേരിൽ താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നും പഠിച്ചശേഷം പ്രതികരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments