കോഴിക്കോട്: മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണം നടത്തി വീണ്ടും കുഴിയിൽ വീണ് സമസ്ത. സമ്മാനദാന ചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ ആണെന്ന വിചിത്ര ന്യായം പറഞ്ഞ സമസ്ത, സ്ത്രീകൾ മറയ്ക്ക് അപ്പുറത്ത് ഇരിക്കണം എന്നും പ്രസ്താവിച്ചു. സ്ത്രീകളെ വേദിയിൽ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്ന് അബ്ദുള്ള മുസ്ലിയാർ പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് വേദി പങ്കിടുന്ന പരിപാടി സമസ്തയ്ക്കില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
‘സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ല. സ്ത്രീകൾക്ക് മൊത്തത്തിൽ ലജ്ജ ആണ്. ആ പെൺകുട്ടി വേദിയിലേക്ക് വന്നപ്പോൾ അവൾ ലജ്ജിച്ചു. പെൺകുട്ടികൾക്ക് ഇത് സന്തോഷത്തിന് പകരം മാനസിക വിഷമം ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അവരോട് വേദിയിലേക്ക് വരേണ്ടെന്ന് പറഞ്ഞത്. ഇസ്‌ലാമിക നിയമത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഇസ്‌ലാമിക നിയമങ്ങളിൽ പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. എന്ത് കാടൻ സ്വഭാവമാണ് സ്വീകരിച്ചത്? ഞങ്ങൾക്ക് അതിന്റേതായ ചില കാര്യങ്ങളൊക്കെയുണ്ട്. സമസ്ത പണ്ഡിത സഭയാണ്. അതിന് അതിന്റേതായ ചിട്ടകളുമുണ്ട്.
Also Read:പരിധിയില്ലാത്ത ഇന്റർനെറ്റുമായി ജിയോ, വിശദാംശങ്ങൾ ഇങ്ങനെ
സംഭവത്തില്‍ പെണ്‍കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല. മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചത്. സമസ്ത സ്ത്രീകള്‍ക്കോ മറ്റേതെങ്കിലും ജനങ്ങള്‍ക്കോ അപമാനമുണ്ടാക്കുന്ന സംഘടനയല്ല. തീവ്ര ആശയങ്ങള്‍ക്കോ വര്‍ഗീയ ആശയങ്ങള്‍ക്കോ പിന്തുണ നല്‍കാറില്ല. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തത് സ്വാഭാവികമാണ്. അതിനെ അതിന്റെ വഴിക്ക് നേരിടും. അവർ എല്ലാത്തിനും കേസെടുക്കും. പുരുഷന്മാരും സ്ത്രീകളും ഇടകലർന്നിരിക്കുന്ന ശീലം ഞങ്ങൾക്കില്ല. സ്ത്രീകൾ മറയത്തിരിക്കണം. ഗവര്‍ണര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അറിയുമോയെന്ന് അറിയില്ല’, സമസ്ത നേതാക്കൾ പറഞ്ഞു.
Post Your Comments