പാലക്കാട്: മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് ചാടിയ റിമാന്‍ഡ് പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. കുഴല്‍മന്ദം സ്വദേശി ഷിനോയിയാണ് രക്ഷപ്പെട്ടത്.
Read Also : താജ് മഹലിൽ വിഗ്രഹങ്ങൾ ഒന്നുമില്ല, മുറികൾ പൂട്ടിയിട്ടിരിക്കുന്നത് സഞ്ചാരികളെ തടയാൻ: കേന്ദ്ര പുരാവസ്തു വകുപ്പ്
ജയില്‍ വളപ്പില്‍ ജോലിക്ക് കൊണ്ടുപോകുമ്പോഴായിരുന്നു രക്ഷപ്പെടല്‍. തുടർന്ന്, നടന്ന അന്വേഷണത്തിൽ പൊലീസ് ഇയാളെ തിരുപ്പൂരിൽ നിന്ന് പിടികൂടുകയായിരുന്നു.
നിരവധി കേസുകളിലെ പ്രതിയാണ് ജയിൽ ചാടിയ ഷിനോയിയെന്ന് പൊലീസ് പറഞ്ഞു. കുടുംബവഴക്കിനിടെ ബന്ധുക്കളെ ആക്രമിച്ച കേസിലാണ് ഷിനോയ് അറസ്റ്റിലായതും റിമാൻഡിലായതും.
Post Your Comments