KeralaLatest News

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈറ്റമിൻ സിറപ്പ് അമിത അളവിൽ നൽകി: നാല് വയസുകാരൻ അവശനിലയിൽ

തിരുവനന്തപുരം: കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച. നാല് വയസുകാരന് വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകി. അവശ നിലയിലായ കുട്ടി നിലവിൽ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റാഫ് നഴ്‌സ്‌ ഉണ്ടായിട്ടും, മരുന്ന് നൽകിയത് ആശാ വർക്കറാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.

കരോട് സ്വദേശി മഞ്ജുവിൻ്റെ മകൻ നിവിനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇരട്ട സഹോദരനൊപ്പം വൈറ്റമിൻ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തിൽ ആശാ വർക്കർ രണ്ട് ഡോസുകൾ നൽകുകയായിരുന്നു. നാല് വയസ്സുള്ള ഇരട്ടക്കുട്ടികൾക്കായി നൽകേണ്ട ഡോസാണ് ആശ വർക്കർ ആളുമാറി ഒരാൾക്ക് തന്നെ നൽകിയത്.

വൈറ്റമിൻ എയുടെ ഡബിൾ ഡോസാണ് കുട്ടിക്ക് നൽകിയത്. മെയ് 11-നാണ് സംഭവം നടന്നത്. പിന്നീട് കടുത്ത ഛർദ്ദിയുണ്ടായതിനെ തുടർന്ന്, കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശാ വർക്കറെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ഡിഎംഒ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button