Latest NewsKeralaNews

സജാദ് കഞ്ചാവ് കച്ചവടം സ്ഥിരമാക്കിയിരുന്നു, ഷഹനയ്ക്ക് ലഹരിമരുന്ന് നൽകിയതായി സംശയം

കോഴിക്കോട്: ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ആരോപണവുമായി അയൽവാസികൾ രംഗത്ത്. രണ്ട് മാസം മുൻപ് ആണ് ദമ്പതികൾ ഇവിടേക്ക് താമസം മാറിയതെങ്കിലും, ഈ കാലയളവിൽ പലതവണ സജാദും ഷഹനയും തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. ഒച്ചപ്പാടും ബഹളവും ഉണ്ടാകുമ്പോൾ അയൽക്കാർ ഇവരുടെ വീട്ടിലെത്തുമെങ്കിലും, ‘ഇത് ഞങ്ങൾ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നമാണ്, നിങ്ങളാരും ഇടപെടേണ്ട’ എന്ന് പറഞ്ഞ് സജാദ് ഇവരെ തിരിച്ച് അയക്കുമായിരുന്നു.

ഫുഡ് ഡെലിവറിയുടെ മറവില്‍ സജാദ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ദമ്പതിമാരുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എം.ഡി.എം.എ, എല്‍.എസ്.ഡി അടക്കമുള്ള ലഹരി വസ്തുക്കള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സജാദ് സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ആളായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്. ഇയാളുടെ ലഹരി ഉപയോഗം സ്ഥിരീകരിച്ചതോടെ ഷഹനയുടെ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. ഇയാള്‍ ഭാര്യയ്ക്ക് ലഹരിമരുന്നുകള്‍ നൽകിയതായും സംശയമുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കാമെന്ന് തീരുമാനിച്ചത്.

Also Read:വിമാന ടിക്കറ്റ് ബുക്കിംഗ്, ഇനി ബിറ്റ്കോയിൻ ഉപയോഗിച്ചും ചെയ്യാം

അതേസമയം, സജാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷഹനയുടെ കുടുംബം രംഗത്ത്. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും സജാദ് കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പ് സജാദ് കലഹം ആരംഭിച്ചെന്ന് ഷഹനയുടെ അമ്മ പറഞ്ഞു. ഒരു വര്‍ഷമായി ബന്ധുക്കളെ കാണാന്‍ ഷഹനയെ അനുവദിച്ചിരുന്നില്ല. മദ്യലഹരിയില്‍ സജാദ് മര്‍ദ്ദിച്ചിരുന്നതായി മകള്‍ പറഞ്ഞിരുന്നെന്ന് ഷഹനയുടെ അമ്മ പറഞ്ഞു.

‘കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകള്‍ പറഞ്ഞിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നു. അടുത്തിടെ പരസ്യത്തിലഭിനയിച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മര്‍ദ്ദിച്ചിരുന്നു. സജാദിനെതിരെ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, അത് സജാദിന്റെ സുഹൃത്തുക്കള്‍ ഇടപെട്ട് തടയുകയായിരുന്നു’- ഷഹനയുടെ മാതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button