തിരുവനന്തപുരം: എല്ലാവരെയും തീറ്റിപ്പോറ്റുന്ന കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. മലയാള മനോരമയുടെ കര്‍ഷകശ്രീ 2022 പുരസ്‌കാരം പാലക്കാട് എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സില്‍ പി.ഭുവനേശ്വരിക്കു നൽകിക്കൊണ്ടുള്ള വേദിയിൽ വച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
Also Read:നാറ്റോയിൽ ചേരാനൊരുങ്ങി ഫിൻലാൻഡ് : വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യ
‘ശ്രീലങ്കയിലെ പ്രതിസന്ധിയുടെ ഒരു കാരണം കൃഷിമേഖലയില്‍നിന്നുള്ള പിന്മാറ്റമാണ്. മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ലാഭത്തില്‍ നിശ്ചിത ശതമാനം കര്‍ഷകര്‍ക്കു വേണ്ടി മാറ്റിവച്ചാല്‍ വലിയ നേട്ടമാകും. എല്ലാവരെയും തീറ്റിപ്പോറ്റുന്ന കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണം’, മന്ത്രി പറഞ്ഞു.
അതേസമയം, കാര്‍ഷികോല്‍പന്ന വിപണനത്തിനു സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ മുതല്‍മുടക്കുള്ള ഷെയര്‍ ക്യാപിറ്റല്‍ കമ്പനി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പി.ഭുവനേശ്വരിക്ക് തലപ്പാവ് നൽകിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
Post Your Comments