ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇഷ്യു പ്രൈസ് നിശ്ചയിച്ചു. 949 രൂപയാണ് ഇഷ്യൂ പ്രൈസായി കേന്ദ്ര സർക്കാർ നിശ്ചയിച്ചത്. 902-949 എന്നീ നിരക്കിലായിരുന്നു എൽഐസി ഐപിഒ പ്രൈസ് ബാൻഡ്. ഐപിഒ പ്രൈസ് ബാൻഡിലെ ഏറ്റവും ഉയർന്ന തുകയാണ് 949. ഓഹരികൾ 60 രൂപ കിഴിവിൽ 889 രൂപയ്ക്കാണ് എൽഐസി പോളിസി ഉടമകൾക്ക് ലഭിക്കുക.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു എൽഐസിയുടേത്. മെയ് 17 നാണ് എൽഐസി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. ഓഹരി വിൽപ്പനയിലൂടെ 20,557 കോടി രൂപയാണ് എൽഐസി മുഖാന്തരം ലഭിക്കുക. ഇഷ്യു വില നിശ്ചയിച്ചെങ്കിലും എത്ര രൂപയ്ക്ക് ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്നതിൽ കാത്തിരിപ്പ് തുടരുകയാണ്.
Also Read: ഉസ്താദിന് ആ കാര്യം രഹസ്യമായി പറയാമായിരുന്നു, പരസ്യമായി പറഞ്ഞത് ശരിയായില്ല: കെ ടി ജലീൽ
Post Your Comments