ഡൽഹി: ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ച് കേന്ദ്രസർക്കാർ. ഗോതമ്പിന്റെ വില കുത്തനെ വർദ്ധിച്ചത് കാരണമാണ് രാജ്യം കയറ്റുമതിയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഒരു ദശാബ്ദത്തിന്റെ ഇടയിൽ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോൾ നടക്കുന്നത്. ഏപ്രിൽ മാസം മുതൽക്കു തന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. പന്ത്രണ്ടാം ആഴ്ചയിലേക്ക് കടക്കുന്ന ഉക്രൈൻ- റഷ്യൻ യുദ്ധത്തിന്റെ ഫലമായാണ് ഇപ്പോൾ വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കരിങ്കടൽ മുഖേന നടക്കുന്ന ഗോതമ്പ് കയറ്റുമതി, മൂലം തടസ്സപ്പെട്ടതാണ് കാരണം.
ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. രാജ്യത്തെ വിലക്കയറ്റം നിർത്താൻ വേണ്ടിയാണ് ഗോതമ്പിന്റെ കയറ്റുമതി നിരോധിക്കുന്നതെന്ന് വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറൽ വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ മുൻഗണനാക്രമത്തിൽ ഇളവുണ്ടാകും
Post Your Comments