പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ പല ഭക്ഷണ രീതികളും ഒഴിവാക്കാറുണ്ട്. എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹം ഉള്ളവർ കഴിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
പ്രമേഹം നിയന്ത്രിക്കാൻ ചിയ വിത്തുകൾ ഏറെ സഹായകമാണ്. ഈ വിത്തുകളിൽ കൂടുതലും നാരുകളാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഡൈജസ്റ്റബിൾ കാർബോഹൈഡ്രേറ്റും കുറവാണ്. ഇവ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
Also Read: മെയ് 16 വരെയുള്ള എല്ലാ കായിക, വിനോദ പരിപാടികളും മാറ്റിവെക്കും: അറിയിപ്പുമായി സൗദി
സ്ട്രോബറി, മുന്തിരി, ആപ്പിൾ തുടങ്ങിയ പഴങ്ങൾ കൂടുതലായി കഴിക്കുന്നത് വഴി ടൈപ്പ് 2 പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കും. ഓട്സ്, ബാർലി, ക്വിനോവ തുടങ്ങിയ ധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
വെളുത്തുള്ളി ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തിയാൽ രക്തത്തിലെ പ്രമേഹത്തോടൊപ്പം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ, ആഹാരത്തിൽ മല്ലി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.
Post Your Comments