കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങുന്നു. റേഷൻ കടകളുടെ സ്ഥാനത്താണ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഷോപ്പിംഗ് സെന്ററുകൾ ആരംഭിക്കുന്നത്. ഷോപ്പിംഗ് സെന്ററുകൾ വഴി റേഷനരിയും പലവ്യഞ്ജനങ്ങളും വാങ്ങാം. കൂടാതെ, ഇലക്ട്രിസിറ്റി ബില്ലും വാട്ടർ ബില്ലും അടയ്ക്കാം. മിനി എടിഎമ്മിൽ നിന്നും പണം എടുക്കാവുന്ന സൗകര്യം കൂടി ഈ ഷോപ്പിംഗ് സെന്ററുകൾക്കുണ്ട്. കേരള സ്റ്റോർ എന്നാണ് ഇതിന് പേര് നൽകിയിട്ടുള്ളത്. പ്രാരംഭ പ്രവർത്തനങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ 50 മുതൽ 200 ചതുരശ്ര അടി വിസ്തീർണമുള്ള റേഷൻകടകൾ വിപുലീകരിച്ച് 350 മുതൽ 500 ചതുരശ്ര അടി വരെ വലുപ്പത്തിലാക്കും. ആദ്യഘട്ടത്തിൽ 1000 സ്റ്റോറുകളാണ് തുറക്കുക.
Also Read: ഹെല്‍മെറ്റ് വെക്കുന്നതു മൂലമുള്ള മുടികൊഴിച്ചിൽ തടയാൻ
ആദ്യഘട്ടത്തിൽ 6 സേവനങ്ങളാണ് കേരള സ്റ്റോർ വഴി ഉൾപ്പെടുത്തിയിരിക്കുന്നത്. റേഷൻ കട, സപ്ലൈകോ സെന്റർ, പാചക വാതകം, മിൽമ ബൂത്ത്, യൂട്ടിലിറ്റി സെന്റർ, മിനി എടിഎം എന്നിവയാണ് പ്രധാന സേവനങ്ങൾ.
Post Your Comments