
അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഞായറാഴ്ച്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് യുഎഇയിലേക്ക് യാത്രതിരിക്കുന്നത്. ഖലീഫയുടെ വിയോഗത്തിൽ അദ്ദേഹം ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു.
യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കുടുംബത്തിലെ മറ്റുള്ളവർക്കും പിന്തുണ അറിയിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. യുഎഇയുമായി വളരെ അടുത്ത ബന്ധമാണ് ഫ്രാൻസ് പുലർത്തുന്നത്. കഴിഞ്ഞ ദിവസമാണ് ശൈഖ് ഖലീഫ അന്തരിച്ചത്.
Read Also: എറണാകുളത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട്: സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ മുന്നറിയിപ്പ്
Post Your Comments